Friday, August 16, 2019
Tuesday, August 13, 2019
ഞാൻ എന്റെ ദേശീയത നിർവ്വചിക്കുന്നു
രംനേഷ്തലതിരിച്ച് കെട്ടിയാൽ
പോലീസുപിടിക്കാൻ
എനിക്കൊരു പതാക വേണം.
എഴുന്നേറ്റ് നിൽക്കാത്തതിന്
ക്രൂശിക്കപ്പെടാനൊരു
ദേശീയ ഗാനം.
തലയില്ലാതെ വരച്ചാൽ
തലയുരുളാൻ എനിക്കൊരു
ഭൂപടം വേണം.
രാജ്യദ്രോഹത്തിന്
നാടുകടത്തപ്പെടാൻ
ഒരു അയൽ രാജ്യം.
എന്നെപ്പോലെ ഉണ്ണാനും
എന്നെപ്പോലെ ഉടുക്കാനും
എന്നെപ്പോലെ ഉറങ്ങാനും
കഴിയാതെ,
ജീവിതത്തിന്റെ നടുപ്പുറത്ത്
അടിയേറ്റവരെ കാണുമ്പോഴാണ്
എന്റെ രാജ്യത്ത് എത്ര പാകിസ്ഥാനുണ്ടെന്ന്
മനസ്സിലാകുന്നത്.
നിശബ്ദരാകൂ...
അവർ ദേശീയ ഗാനം മുഴക്കുന്നു.
ഇത് കലാപത്തിന്റെ നാലുമണി.
നമുക്ക് കുട്ടികളായി
വീട്ടിലേക്കോടാം.
അതുമല്ലെങ്കിൽ നമുക്ക്
നമ്മുടെ ശവം
ചുമക്കേണ്ടിവരും.
അവരോട് ആംബുലൻസിനു
യാചിക്കേണ്ടിവരും.
Sunday, August 4, 2019
മാർക്സും മാവോയും ഞാനും
രംനേഷ്
പ്രഭാതങ്ങളിൽ
എനിക്ക് താടിവളരും
അകത്ത് മരിച്ച്കിടക്കുന്ന
എന്റെ സ്വപ്നങ്ങളുടെ
ശവപ്പെട്ടിക്കായി
ഞാ൯ കാത്തിരിക്കും.
ആരാണ് എനിക്കൊരു
'പെന്നി'അയച്ചുതരിക?
വെെകുന്നേരങ്ങളിൽ
എനിക്ക് നെറ്റികയറും,
ചിന്തകളുടെ തോക്കി൯-
കുഴലിലൂടെ
അജ്ഞാതമായ ഒരു മൗനം
ലോങ്ങ്മാർച്ച് നടത്തും.
രാത്രിയിൽ
ഒരു പ്രച്ഛന്നവേഷ
എന്റെ മുഖംമൂടിയണിഞ്ഞ്
ഞാ൯ പരാജയപ്പെടും.
Subscribe to:
Comments (Atom)
ചിരവൈരികള്‍
കഥ : രംനേഷ് തലക്കെട്ടിനെക്കുറിച്ച് പൊതുവില്‍ എല്ലാവരിലും അഭിപ്രായ ഐക്യമുണ്ടായിരുന്നുവെങ്കിലും സ്പോര്‍ട്സ് ഡസ്ക്കില്‍ അന്ന് ചര്‍ച്ച...
-
രംനേഷ് പരസ്പരം കെട്ടിപ്പിടിച്ച് നമ്മൾ ഗേറ്റ് വേ ഓഫ് ഇന്ത്യയിലെ പ്രാവുകൾക്ക് തീറ്റ കൊടുത്തിട്ടില്ല. നമുക്ക് പശ്ചാത്തലമായി അവ പറ...
-
രംനേഷ് പ്രഭാതങ്ങളിൽ എനിക്ക് താടിവളരും അകത്ത് മരിച്ച്കിടക്കുന്ന എന്റെ സ്വപ്നങ്ങളുടെ ശവപ്പെട്ടിക്കായി ഞാ൯ കാത്തിരിക്കും...
-
രംനേഷ് ചുംബനങ്ങളുടെ പ്രത്യയശാസ്ത്ര പ്രതിസന്ധിക്കിടെ ചുണ്ടിന് ചുണ്ടെന്ന് ഞാ൯ തീസീസിറക്കിയതും, നമ്മുടെ പ്രണയ- സമ്മേളനങ്ങൾ രക്തരൂക്ഷിതമായ...


